headerlogo
recents

കെ.എസ്.ഇ.ബി. ജീവനക്കാരൻ ഓഫീസിന് സമീപം തൂങ്ങിമരിച്ച നിലയില്‍

നാളെ ജോലിയിൽ നിന്നും വിരമിക്കാനിരിക്കെയാണ് സംഭവം

 കെ.എസ്.ഇ.ബി. ജീവനക്കാരൻ ഓഫീസിന് സമീപം തൂങ്ങിമരിച്ച നിലയില്‍
avatar image

NDR News

27 Apr 2024 01:28 PM

കൊല്ലം: അഞ്ചാലുംമൂടിൽ കെ.എസ്.ഇ.ബി. ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം വിളക്കുടി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ അഞ്ചാലുംമൂട് സ്വദേശി രഘു(56)വിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാളെ ജോലിയിൽ നിന്നും വിരമിക്കാനിരിക്കെയാണ് രഘു ജീവനൊടുക്കിയത്. 

     ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്ത് ജനറേറ്റര്‍ റൂമിന് മുന്‍പിലായാണ് രഘുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 5 മണിക്ക് സെക്ഷന്‍ ഓഫീസിന് സമീപത്തെ ബാങ്കിലേക്ക് ഒരു ജീവനക്കാരന്‍ എത്തിയപ്പോളാണ് ജനറേറ്റര്‍ റൂമിന് മുന്നില്‍ രഘുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

      രഘു തന്റെ ഇടതുകൈ ഞരമ്പ് മുറിച്ച ശേഷമാണ് തൂങ്ങിമരിച്ചതെന്നാണ് പൊലീസ് പ്രാഥമിക പരിശോധനയില്‍ മനസിലാക്കിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെ തൂങ്ങി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

NDR News
27 Apr 2024 01:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents