headerlogo
recents

തൃശൂർ പൂരത്തിൽ പോലീസ് ഇടപെട്ട് അലങ്കോലപ്പെടുത്തിയ സംഭവം; വിശദീകരണം തേടി ഹൈക്കോടതി

ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം തേടിയത്

 തൃശൂർ പൂരത്തിൽ പോലീസ് ഇടപെട്ട്  അലങ്കോലപ്പെടുത്തിയ സംഭവം; വിശദീകരണം തേടി ഹൈക്കോടതി
avatar image

NDR News

25 Apr 2024 02:50 PM

തൃശൂർ: തൃശൂർ പൂരം പോലീസ് ഇടപെട്ട് അലങ്കോലപ്പെടുത്തിയതിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം തേടിയത്. 

     ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് അന്വേഷണം നടന്നോ എന്ന കാര്യത്തിൽ വിശദീകരണം നൽകണം. കേസ് രജിസ്റ്റർ ചെയ്തോയെന്നതിലും ജുഡീഷ്യൽ അന്വേഷണം ആലോചനയിലുണ്ടോ എന്ന കാര്യത്തിലും വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു.

    ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ഹർജിയിലാണ് കോടതി ഇടപെടൽ. സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകനെയും അസിസ്റ്റന്റ് കമ്മീഷണർ സുദർശനനെയും സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടു കൂടിയാണ് സർക്കാർ നടപടിയെടുത്തത്. 

    തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് വൈകിയതിന് പിന്നിൽ പൊലീസ് എന്ന ആരോപണം ശക്തമാകുന്നതിനിടെ ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

NDR News
25 Apr 2024 02:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents