ഒമാനിൽ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പെടെ മൂന്ന് നഴ്സുമാർ മരിച്ചു
അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്
നിസ്വ: ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തിൽ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് നഴ്സുമാർക്ക് പരിക്കേറ്റു.
വ്യഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ മസ്കത്ത്-ഇബ്രി ഹൈവേയിലാണ് അപകടമുണ്ടായത്. നിസ്വ ആശുപത്രിയിൽനിന്ന് ജോലി കഴിഞ്ഞ താമസസ്ഥലത്തേക്ക് നടന്നു പോവുയായിരുന്ന നഴ്സുമാരാണ് അപകടത്തിൽപെട്ടത്.
റോഡിന്റെ ഒരു ഭാഗം മുറിച്ച് കടന്നു മറു ഭാഗത്തേക്ക് കടക്കാൻ ഡിവൈഡറിൽ കാത്തു നിൽക്കുവേ കൂട്ടിയിടിച്ച രണ്ട് വാഹങ്ങൾ നിയന്ത്രണംവിട്ട് ഇവരുടെമേൽ പാഞ്ഞ് കയറുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.