ട്രെയിനിൽ വനിത ടി.ടി.ഇയ്ക്ക് നേരെ കയ്യേറ്റ ശ്രമം
ആക്രമം വനിതാ കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന്

കൊല്ലം: കൊല്ലം മെയിലിൽ വനിത ടി.ടി.ഇയ്ക്ക് നേരെ കയ്യേറ്റ ശ്രമം. വനിതാ കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് യാത്രക്കാരൻ അക്രമിച്ചത്. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ചെന്നൈ മെയിൽ കൊല്ലം സ്‌റ്റേഷൻ കഴിഞ്ഞപ്പോഴാണ് സംഭവം.
വനിതാ കമ്പാർട്ടുമെൻ്റിൽ യാത്ര ചെയ്ത യാത്രക്കാരനോട് കമ്പാർട്ട്‌മെന്റിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടെങ്കിലും ഇതിന് തയ്യാറാകാതിരുന്ന ഇയാൾ വനിത ടി.ടി.ഇയുമായി തർക്കിക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.
ടി.ടി.ഇയുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്താനും ഇയാൾ ശ്രമിച്ചു. തുടർന്ന് കായംകുളത്ത് വച്ച് ആർ.പി.എഫ്. എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് കൊല്ലത്തെക്ക് കൊണ്ടുപോയി.