headerlogo
recents

കെ.കെ. ശൈലജക്കെതിരായ സൈബര്‍ ആക്രമണം; നടുവണ്ണൂർ സ്വദേശിക്കെതിരെ കേസ്

നടുവണ്ണൂർ സ്വദേശി കെ.എം. മിനഹാജിനെതിരെയാണ് എഫ്‌.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്

 കെ.കെ. ശൈലജക്കെതിരായ സൈബര്‍ ആക്രമണം; നടുവണ്ണൂർ സ്വദേശിക്കെതിരെ കേസ്
avatar image

NDR News

18 Apr 2024 11:08 AM

നടുവണ്ണൂർ: വടകര എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ നടുവണ്ണൂർ സ്വദേശിയായ പ്രവാസി യുവാവിനെതിരെ കേസ്. കെ.എം. മിനഹാജിനെതിരെയാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് കേസെടുത്തത്. 

     കെ.എം. മിൻഹാജ് പാലോളി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. ഫേസ്ബുക്ക് അക്കൗണ്ട് വഴി അധിക്ഷേപ സ്വഭാവത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ കലാപ ആഹ്വാനം, സ്ത്രീത്വത്തെ ആക്ഷേപിക്കല്‍ എന്നീ വകുപ്പുകളും ഉൾപ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മട്ടന്നൂര്‍ പൊലീസാണ് കേസെടുത്ത് എഫ്‌.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.

      വടകരയില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കെ.കെ. ശൈലജക്കെതിരെ സൈബര്‍ അധിക്ഷേപം നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. തനിക്കെതിരായ ആക്രമണം സ്ത്രീയെന്ന നിലയില്‍ മാത്രമല്ലെന്നും രാഷ്ട്രീയ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലാണെന്നും കെ.കെ. ശൈലജ വ്യക്തമാക്കിയിരുന്നു. വ്യാജ പേജുകളുണ്ടാക്കി ആസൂത്രിതമായുള്ള ആക്രമണമാണിതെന്നും സ്ഥാനാര്‍ത്ഥിയുടെ പേജിലും തനിക്കെതിരായ ആക്രമണം വന്നിട്ടുണ്ടെന്നും അവർ ആരോപിച്ചിരുന്നു.

NDR News
18 Apr 2024 11:08 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents