headerlogo
recents

രാഹുല്‍ ഗാന്ധി വയനാട്ടിൽ; അഞ്ച് ഇടങ്ങളിൽ ഇന്ന് പ്രചാരണം നടത്തും

സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന റോഡ് ഷോയില്‍ ജില്ലയ്ക്ക് അകത്തും പുറത്തുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കും

 രാഹുല്‍ ഗാന്ധി വയനാട്ടിൽ; അഞ്ച് ഇടങ്ങളിൽ ഇന്ന് പ്രചാരണം നടത്തും
avatar image

NDR News

15 Apr 2024 02:18 PM

വയനാട്: രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. അഞ്ച് ഇടങ്ങളിൽ രാഹുല്‍ ഗാന്ധി ഇന്ന് പ്രചാരണം നടത്തും. സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന റോഡ് ഷോയില്‍ ജില്ലയ്ക്ക് അകത്തും പുറത്തുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കും.

      പുല്‍പ്പള്ളി, മാനന്തവാടി, വെള്ളമുണ്ട എന്നിവിടങ്ങളില്‍ നടക്കുന്ന രാഹുല്‍ ഗാന്ധിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമാകാനും വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിക്ക് വോട്ട് അഭ്യര്‍ത്ഥിക്കാനായി മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുള്‍പ്പെടെ ദേശീയ നേതാക്കളുടെ വന്‍നിര വരും ദിവസങ്ങളില്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ എത്തും.

     ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ മണ്ഡലത്തില്‍ എത്തുന്നതോടുകൂടി രാഹുല്‍ ഗാന്ധിയുടെ ഇലക്ഷന്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

NDR News
15 Apr 2024 02:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents