headerlogo
recents

നാട്ടിലെത്തുന്ന റഹീമിന് വീട്‌ നല്‍കുമെന്ന് എം എ യൂസഫലി

മോചനത്തിനായി കൈകോര്‍ത്ത എല്ലാവര്‍ക്കും നന്ദിയെന്നും യൂസഫലി

 നാട്ടിലെത്തുന്ന റഹീമിന് വീട്‌ നല്‍കുമെന്ന് എം എ യൂസഫലി
avatar image

NDR News

14 Apr 2024 08:06 PM

മലപ്പുറം: മലയാളികളുടെ കാരുണ്യ പ്രവാഹത്തിന്റേയും ഒരുമയുടേയും കരുത്തില്‍ സൗദി ജയിലില്‍ നിന്ന് നാട്ടിലേക്ക് തിരികെയെത്തുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന് വീടുനിര്‍മിച്ച് നല്‍കുമെന്ന് വ്യവസായി എം എ യൂസഫലി. റഹീമിന്റെ മോചനത്തിനായി കൈകോര്‍ത്ത എല്ലാവര്‍ക്കും നന്ദിയെന്നും യൂസഫലി പറഞ്ഞു. ക്രൗഡ് ഫണ്ടിംഗിലൂടെയും സുമനസുകളുടെ സഹായത്താലും മോചനദ്രവ്യമായ 34 കോടി സമാഹരിക്കാനായതോടെയാണ് വധശിക്ഷയില്‍ നിന്നും റഹീം രക്ഷപ്പെടുന്നത്.

       കൊലപാതക കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമന്‍ ജയിലില്‍ കഴിഞ്ഞുവരുന്ന നിമിഷപ്രിയയുടെ മോചനകാര്യത്തിലും യൂസഫലി പ്രതികരണമറിയിച്ചു. നിമിഷപ്രിയയെ മോചിപ്പിക്കാനാകുമെന്ന് പ്രതീക്ഷയുണ്ട്. ഇതിനായി കേന്ദ്രവും താനും പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്. എല്ലാക്കാര്യങ്ങളും വെളിപ്പെടുത്താനാകില്ല. ക്രെഡിറ്റ് ആര്‍ക്കെന്നതല്ല. സുരക്ഷിതമായി നാട്ടിലെത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NDR News
14 Apr 2024 08:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents