headerlogo
recents

മുക്കത്ത് വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട്ടമ്മക്ക് പരിക്ക്

ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം

 മുക്കത്ത് വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട്ടമ്മക്ക് പരിക്ക്
avatar image

NDR News

14 Apr 2024 08:31 AM

കോഴിക്കോട്: ഇന്നലെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും മുക്കത്ത് വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട്ടമ്മക്ക് പരിക്ക്. അഗസ്ത്യമുഴി സ്വദേശി ഇരിക്കാലിക്കല്‍ ചന്തുകുട്ടിയുടെ ഭാര്യ തങ്കത്തിനാണ് പരിക്കേറ്റത്. ഓട് പൊട്ടിവീണ് തലക്ക് പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നു.

      ശനിയാഴ്ച വൈകീട്ട് പെയ്ത വേനല്‍ മഴയിലും കാറ്റിലും മുക്കത്ത് വിവിധ പ്രദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അഗസ്ത്യമുഴി തടപ്പറമ്പില്‍ സുധാകരന്റെ വീടിന്റെ മുകളിലേക്കും ഇലക്‌ട്രിക് ലൈനിന്റെ മുകളിലേക്കും മരം വീണു. മുക്കം ഫയർ ഫോയ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ച്‌ മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 

      നടുത്തൊടികയില്‍ ജയപ്രകാശന്റെ വീടിന് മുകളിലും മരം വീണ് അടുക്കളയുടെ മേല്‍കൂരക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തടപ്പറമ്പില്‍ ഗീതയുടെ പറമ്പിലെ പ്ലാവും കടപുഴകി വീഴുകയുണ്ടായി.

NDR News
14 Apr 2024 08:31 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents