headerlogo
recents

ട്രെയിൻ തട്ടി യുവാക്കൾക്ക് ദാരുണാന്ത്യം

വെള്ളൂർ റെയിൽവേ സ്റ്റേഷനടുത്ത് ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം

 ട്രെയിൻ തട്ടി യുവാക്കൾക്ക് ദാരുണാന്ത്യം
avatar image

NDR News

10 Apr 2024 10:58 AM

കോട്ടയം: യുവാക്കളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പിറവം റോഡിനടുത്ത് വെള്ളൂർ റെയിൽവേ സ്റ്റേഷനടുത്ത് സ്രാങ്കുഴി കട്ടിങിന് സമീപമാണ് യുവാക്കളുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. 

      വെള്ളൂർ മൂത്തേടത്ത് വീട്ടിൽ മോഹനൻ സിനി ദമ്പതികളുടെ മകൻ വൈഷ്ണവ് (21), എടക്കാട്ടുവയൽ അഴകത്തൂർ മൂലേടത്ത് വീട്ടിൽ വേണുഗോപാൽ ദീപ്തി ദമ്പതികളുടെ മകൻ ജിഷ്ണു വേണുഗോപാൽ (21) എന്നിവരാണ് മരിച്ചത്. 

      തിരുവനന്തപുരം - മംഗലാപുരം ട്രെയിൻ തട്ടിയാണ് അപകടമുണ്ടായതെന്നാണ് സംശയിക്കുന്നത്. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

NDR News
10 Apr 2024 10:58 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents