headerlogo
recents

അഭിഭാഷകർക്ക് ആശ്വാസം; കനത്ത ചൂടിൽ കറുത്ത ഗൗൺ ഒഴിവാക്കി ഹൈക്കോടതി

വെള്ള ഷർട്ടും ബാൻഡും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം

 അഭിഭാഷകർക്ക് ആശ്വാസം; കനത്ത ചൂടിൽ കറുത്ത ഗൗൺ ഒഴിവാക്കി ഹൈക്കോടതി
avatar image

NDR News

10 Apr 2024 01:08 PM

കൊച്ചി: സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ അഭിഭാഷകരുടെ കറുത്ത ഗൗൺ ഒഴിവാക്കി ഹൈക്കോടതി. കനത്ത ചൂട് കണക്കിലെടുത്താണ് ഹൈക്കോടതി പ്രമേയം പാസാക്കിയത്. ജില്ലാ കോടതികളിൽ വെള്ള ഷർട്ടും ബാൻഡും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും നിർബന്ധമില്ല.

       അതോടൊപ്പം, ഹൈക്കോടതിയിലും അഭിഭാഷകർക്ക് കറുത്ത ഗൗൺ നിർബന്ധമില്ലെന്നും ഫുൾ കോർട്ട് ചേർന്ന് പാസ്സാക്കിയ പ്രമേയത്തിൽ പറയുന്നു. മേയ് 31 വരെ ഇതു തുടരും. 

      വേനൽക്കാലത്ത് കറുത്ത ഗൗൺ ധരിച്ച് ഹാജരാകുന്നതിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ സമർപ്പിച്ച അപേക്ഷയെ തുടർന്നാണ് ഫുൾ കോർട്ട് പ്രമേയം പാസ്സാക്കിയത്.

NDR News
10 Apr 2024 01:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents