headerlogo
recents

വയനാട്ടില്‍ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു; സമീപം ഷെഡില്‍ ഉറങ്ങികിടന്നയാള്‍ക്ക് ദാരുണാന്ത്യം

സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് പണിയ കോളനിയിലെ ഭാസ്‌കരനാണ് മരിച്ചത്.

 വയനാട്ടില്‍ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു; സമീപം ഷെഡില്‍ ഉറങ്ങികിടന്നയാള്‍ക്ക് ദാരുണാന്ത്യം
avatar image

NDR News

26 Mar 2024 08:15 AM

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍  മാലിന്യ കൂമ്പാരത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് പണിയ കോളനിയിലെ ഭാസ്‌കരനാണ് മരിച്ചത്.

ചുള്ളിയോട് കാലിചന്തയില്‍ ഹരിത കര്‍മ്മ സേന സൂക്ഷിച്ച മാലിന്യത്തിനാണ് തീ പിടിച്ചത്. ഇതിന് സമീപത്തുള്ള ഷെഡില്‍ കിടന്നുറങ്ങുകയായിരുന്ന ഭാസ്‌കരന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് മുമ്പ് തീ ആളിപ്പടരുകയായിരുന്നു.

അഗ്നിശമന സേനയെത്തി തീ അണക്കുന്നതിനിടെയാണ് കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഭാസ്‌കരന്റെ മൃതദേഹം സുല്‍ത്താന്‍ ബത്തേരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

NDR News
26 Mar 2024 08:15 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents