headerlogo
recents

ആറ്റിങ്ങലിൽ ബൂത്ത് ഭാരവാഹികൾ ഉൾപ്പെടെ 5 ബിജെപി പ്രവർത്തകർ സിപിഐഎമ്മിൽ

ബിജെപി ഒബിസി മോർച്ച ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് തങ്കരാജ് ഉൾപ്പെടയുള്ളവരാണ് പാർട്ടി വിട്ടവർ

 ആറ്റിങ്ങലിൽ ബൂത്ത് ഭാരവാഹികൾ ഉൾപ്പെടെ 5 ബിജെപി പ്രവർത്തകർ സിപിഐഎമ്മിൽ
avatar image

NDR News

26 Mar 2024 03:59 PM

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ 5 ബൂത്ത് ഭാരവാഹികൾ ഉൾപ്പെടെയുള്ള ബിജെപി പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നു.സിപിഐഎമുമായി സഹകരിക്കാൻ തീരുമാനിച്ചത് വക്കം പഞ്ചായത്തിലെ ബിജെപി പ്രവർത്തകർ. ബിജെപി ഒബിസി മോർച്ച ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് തങ്കരാജ് ഉൾപ്പെടയുള്ളവരാണ് പാർട്ടി വിട്ടവർ.

      സിപിഐഎമ്മിന്റെ ദേശീയ പാർട്ടി പദവി ഈ

 തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു . 2029ൽ കോൺഗ്രസിനും ഇതേ ഗതി വരുമെന്നും അദ്ദേഹം പറഞ്ഞു. 

     വയനാട്ടിലെ ജനങ്ങളെ രാഹുൽ ഗാന്ധി നിരാശരാക്കി. പ്രസീത അഴിക്കോടിനെ അറിയില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വയനാട്ടിൽ സിപിഐയുടെ സ്ഥാനാർഥിത്വത്തിന് പ്രസക്തിയില്ല, രാഹുൽഗാന്ധി സ്വീകാര്യനല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

NDR News
26 Mar 2024 03:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents