headerlogo
recents

വ്യാജ ചികിത്സകരെ നിയന്ത്രിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കും:രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം ജില്ലാ ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സീനിയർ നെഫ്രോളജിസ്‌റ്റും ലോക വൃക്കദിന സ്ഥാപക മെമ്പറുമായ ഡോ കരുണൻ കണ്ണംപോയിലിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

 വ്യാജ ചികിത്സകരെ നിയന്ത്രിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കും:രാജീവ് ചന്ദ്രശേഖർ
avatar image

NDR News

25 Mar 2024 06:15 PM

തിരുവനന്തപുരം:പ്രകൃതി യോഗ ചികിത്സാ രംഗത്തും അക്യുപങ്ചർ ചികിത്സയിലും കളം നിറഞ്ഞാടുന്ന വ്യാജ ചികിത്സകർക്ക് എതിരെ ശക്തമായ നടപടികൾക്ക് ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.

    ഇന്ത്യൻ നാചുറോപതി ആൻഡ് യോഗ ഗ്രാജുവേറ്റ് മെഡിക്കൽ അസോസിയേഷൻ (INYGMA) തിരുവനന്തപുരം ജില്ലാ ജനറൽ ബോഡി യോഗം ഹോട്ടൽ ഗുഡ് ലാൻഡ് എലിജൻസിൽ സംഘടിപ്പിച്ചു. സീനിയർ നെഫ്രോളജിസ്‌റ്റും ലോക വൃക്കദിന സ്ഥാപക മെമ്പറുമായ ഡോ കരുണൻ കണ്ണംപോയിലിൽ ഉദ്ഘാടനം ചെയ്തു.

    പരിസ്ഥിതി സംരക്ഷണ രീതിയിൽ ഉളള പ്രകൃതിക്ക് അനുസൃതം ആയ ചികിൽസകൾ ആണ് ആരോഗ്യത്തിന് ഉത്തമം ആയിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. ഇനിഗ്മ സംസ്ഥാന പ്രസിഡൻ്റ് ഡോ ദിനേശ് കർത്ത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ ആൻസ്മോൾ വർഗീസ് സ്വാഗതം പറഞ്ഞു.

     ഡോ മേഴ്സി സാറാ തോമസ്, ഡോ ഷൈജു, ഡോ വസുന്ധര ,ഡോ അഖില വിനോദ്, ഡോ ജിബിൻ ആൻ ചാക്കോ എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ ജ്യോതിശ്രീ എ നന്ദി പറഞ്ഞു.

NDR News
25 Mar 2024 06:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents