headerlogo
recents

ആലപ്പുഴയില്‍ കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞു ; ജനങ്ങൾ ആശങ്കയില്‍

സുനാമിക്ക് മുമ്പും ചാകരയ്ക്ക് മുമ്പുമാണ് നേരത്തെ കടല്‍ ഉള്‍വലിഞ്ഞതായി കണ്ടിട്ടുള്ളത്.

 ആലപ്പുഴയില്‍ കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞു ; ജനങ്ങൾ ആശങ്കയില്‍
avatar image

NDR News

19 Mar 2024 09:52 AM

  ആലപ്പുഴ : ആലപ്പുഴയില്‍ പുറക്കാട് കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞു. പുറക്കാട് മുതല്‍ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടല്‍ ഉള്‍വലിഞ്ഞത്. അതേസമയം, കടല്‍ ഉള്‍വലിഞ്ഞ തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല.

  ഇന്ന് രാവിലെയാണ് തീര ദേശവാസികള്‍ കടല്‍ ഉള്‍വലിഞ്ഞ നിലയില്‍ കണ്ടത്. നേരത്തെ, രണ്ട് തവണയാണ് ഇത്തരത്തിലുള്ള പ്രതിഭാസം കണ്ടതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

   സുനാമിക്ക് മുമ്പും ചാകരയ്ക്ക് മുമ്പുമാണ് നേരത്തെ കടല്‍ ഉള്‍വലിഞ്ഞതായി കണ്ടിട്ടുള്ളത്. എന്നാണ് അവരുടെ അഭിപ്രായം. എന്നാല്‍ ഇത് ചാകരയ്ക്ക് മുമ്പുള്ള ഉള്‍വലിയലാണെന്ന നിഗമനത്തി ലാണ് മത്സ്യത്തൊഴിലാളികള്‍. എങ്കിലും ആശങ്ക ഉയരുന്നുണ്ട്.

NDR News
19 Mar 2024 09:52 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents