headerlogo
recents

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരങ്ങള്‍ ഉടനില്ല; മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി സി.ഐ.ടി.യു

മെയ് 1 മുതലാണ് ഡ്രൈവിംഗ് പരിഷ്കരണം കൊണ്ടുവരാൻ ഉത്തരവിട്ടിരുന്നത്.

 ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരങ്ങള്‍ ഉടനില്ല; മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി സി.ഐ.ടി.യു
avatar image

NDR News

15 Mar 2024 11:45 PM

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട് നടപ്പാക്കിയ പരിഷ്ക്കാരങ്ങള്‍ ഉടനുണ്ടാകില്ല. പുതിയ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട ഉത്തരവ് തത്കാലം മരവിപ്പിക്കാന്‍ ഗതാഗത മന്ത്രിയോട് ആവശ്യപ്പെടാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു. ഫെബ്രുവരി 21ന് ഇറക്കിയ പുതിയ പരിഷ്‌കാര ഉത്തരവ് ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പുലഭിച്ചതെന്ന് കരീം പറഞ്ഞു.

 

 

ഇനി ട്രേഡ് യൂണിയനുകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമേ തുടര്‍ നടപടികളുണ്ടാകൂ എന്നും സിഐടിയു അറിയിച്ചു. നേരത്തെ ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കരണങ്ങളില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ നടന്നിരുന്നു. കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ 20 ന് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്താൻ നിശ്ചിയിച്ചിരുന്ന സമരം മാറ്റിയതായി പ്രസിഡന്‍റ് കെകെ ദിവാകരൻ അറിയിച്ചു.

      മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം തങ്ങള്‍ക്ക് ഔദ്യോഗികമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്. മെയ് 1 മുതലാണ് ഡ്രൈവിംഗ് പരിഷ്കരണം കൊണ്ടുവരാൻ ഉത്തരവിട്ടിരുന്നത്.

NDR News
15 Mar 2024 11:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents