headerlogo
recents

വീട്ടിനുള്ളിൽ ചാർജ് ചെയ്യാൻ വെച്ച ഇലക്ട്രിക് ബൈക്ക് ബാറ്ററി പൊട്ടിത്തെറിച്ചു ; വീടിനുള്ളിൽ തീയും , പുകയും പരിഭ്രാന്തരായി വീട്ടുകാർ

ഗുജറാത്തിലെ സൂറത്തിലാണ് സംഭവം

  വീട്ടിനുള്ളിൽ ചാർജ് ചെയ്യാൻ വെച്ച ഇലക്ട്രിക് ബൈക്ക് ബാറ്ററി പൊട്ടിത്തെറിച്ചു ; വീടിനുള്ളിൽ തീയും , പുകയും പരിഭ്രാന്തരായി വീട്ടുകാർ
avatar image

NDR News

14 Mar 2024 07:30 AM

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ഇ ബൈക്ക് ബാറ്ററി പൊട്ടിത്തെറിച്ച് അപകടം.ദൃശ്യങ്ങളുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഇ ബൈക്ക് ബാറ്ററി വീട്ടിനുള്ളിൽ വച്ച് ചാ‍‌‍ർജ് ചെയ്യരുതെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ മുറിയിൽ പുക നിറയുകയും പിന്നാലെ വലിയൊരു പൊട്ടിത്തെറിയുണ്ടാകുകയും ചെയ്യുന്നത് കാണാം. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നയാൾ ഭയന്ന് ഉറക്കെ ശബ്ദുമുണ്ടാക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

 

ഇ ബൈക്ക് ബാറ്ററി വീടിനുള്ളിൽ വച്ച് ചാർജ് ചെയ്തതിനിടെയുണ്ടായ അപകടമാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വീഡിയോ വലിയ പുകപടലത്തോടെയാണ് തുടങ്ങുന്നത്. ഇൻസ്റ്റ ഗ്രാമിലെ വീഡിയോ ഇതിനോടകം ഒരുകോടിയിലേറെ പേ‍ർ കണ്ടു. 

 

ചാർജ് ചെയ്യുന്നതിനിടെ ബാറ്ററിയിൽ നിന്ന് ചില ശബ്ദങ്ങൾ ഉണ്ടാകുന്നുവെന്ന് മാനുഫാക്ചറിങ് കമ്പനിയെ അറിയിക്കാനായി ദൃശ്യങ്ങൾ പകർത്തിയതാണെന്ന് ദൃശ്യം പകർത്തിയയാളുടെ ബന്ധു കമന്റുകൾക്ക് മറുപടി നൽകി. ഇതിനിടെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. ഉടൻ തന്നെ സമീപവാസികൾ ഓടിയെത്തുകയും തീയണയ്ക്കാൻ സഹായിക്കുകയും ചെയ്തുവെന്നും ഇവർ പറഞ്ഞു.

NDR News
14 Mar 2024 07:30 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents