headerlogo
recents

കേരളത്തിന് ആശ്വാസം; കടമെടുപ്പ് പരിധി നീട്ടാൻ സുപ്രീംകോടതി നിർദ്ദേശം

പ്രത്യേക സാഹചര്യത്തിൽ ഇളവ് നൽകുന്നതിൽ എന്താണ് തടസമെന്ന് കോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചു.

 കേരളത്തിന് ആശ്വാസം; കടമെടുപ്പ് പരിധി നീട്ടാൻ സുപ്രീംകോടതി നിർദ്ദേശം
avatar image

NDR News

12 Mar 2024 12:38 PM

ഡൽഹി: വായ്പാ പരിധി വിഷയത്തിൽ കേരളത്തിന് ആശ്വാസമായി സുപ്രിംകോടതി നിർദ്ദേശം. സുപ്രീംകോടതി കേരളത്തിന് ഒറ്റത്തവണ പ്രത്യേക സാമ്പത്തിക പാക്കേജ് നിർദേശിച്ചു. പ്രത്യേക സാഹചര്യത്തിൽ ഇളവ് നൽകുന്നതിൽ എന്താണ് തടസമെന്ന് കോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചു.

 

പത്ത് ദിവസത്തേക്ക് കേരളത്തിന് ഇളവ് നൽകുന്നത് പരിഗണിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ഒറ്റത്തവണ പ്രത്യേക പാക്കേജ് പരിഗണിക്കണം. കടുത്ത നിബന്ധനകൾ അടുത്ത വർഷം വയ്ക്കണമെന്നും കോടതി പറഞ്ഞു. കേരളത്തിൻ്റെ രക്ഷാ പാക്കേജിൽ നാളെ നിലപാട് അറിയിക്കാം എന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

കടമെടുപ്പ് പരിധിയില്‍ തീരുമാനമറിയിക്കാന്‍ നാളെ രാവിലെ പത്തരയ്ക്ക് മുന്‍പായാണ് സുപ്രിംകോടതി കേന്ദ്രത്തിന് സമയം അനുവദിച്ചിരിക്കുന്നത്. ഒറ്റത്തവണ പ്രത്യേക പാക്കേജ് പരിഗണിക്കണം. കേരളത്തിലെ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തില്‍ കേരളത്തിന് ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.

NDR News
12 Mar 2024 12:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents