headerlogo
recents

തലശേരി – മാഹി ബൈപാസ് പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

ഇന്ന് രാവിലെ 8 മണി മുതൽ ടോൾ പിരിവ് ആരംഭിക്കും

 തലശേരി – മാഹി ബൈപാസ്  പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
avatar image

NDR News

11 Mar 2024 08:06 AM

തലശ്ശേരി: യാത്രക്കാരുടെ പ്രതീക്ഷകൾ വാനോളമുയർത്തി, പണി പൂർത്തിയായ തലശേരി – മാഹി ബൈപാസ് പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. പ്രധാനമന്ത്രി ഓൺലൈൻ വഴിയാണ് ഉദ്ഘാടനം നിർവഹിക്കുക. മന്ത്രി മുഹമ്മദ് റിയാസ് സ്‌പീക്കർ ഷംസീർ എന്നിവർ നേരിട്ട് പങ്കെടുക്കും.ഇന്ന് രാവിലെ 8 മുതൽ ടോൾ പിരിച്ച് തുടങ്ങും. തലശേരി, മാഹി നഗരങ്ങളിൽ പ്രവേശിക്കാതെ കണ്ണൂർ ഭാഗത്തു നിന്നും വരുന്നവർക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ എത്തിച്ചേരാൻ കഴിയും. തലശേരിയിലെയും മാഹിയിലെയും ഗതാഗത കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്ക് ബൈപാസ് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

      മുഴപ്പിലങ്ങാട് – മാഹി ബൈപാസ് യാഥാർഥ്യമാകുന്നതോടെ 47 വർഷത്തെ കാത്തിരിപ്പാണ് അവസാനിക്കുന്നത്. 18.6 കിലോമീറ്റർ നീളവും 45 മീറ്റർ വീതിയുമാണ് ബൈപാസിനുള്ളത്. ഉത്തര മലബാറിലെ ഗതാഗതവികസനത്തിന് കുതിപ്പേകുന്ന പദ്ധതിയാണ് മാഹി – മുഴപ്പിലങ്ങാട് ബൈപാസ്.1300 കോടി രൂപ ചെലവഴിച്ചാണ് ആറുവരിപ്പാത നിർമിച്ചിട്ടുള്ളത്. 85.5 ഏക്കർ സ്ഥലം ഇതിനായി ഏറ്റെടുത്തിട്ടുണ്ട്. മുഴപ്പിലങ്ങാട്ടു നിന്ന് ധർമ്മടം, എരഞ്ഞോളി, തലശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരിൽ ചെന്നെത്തുന്നത്.തലശേരി, മാഹി നഗരങ്ങളിൽ പ്രവേശിക്കാതെ കണ്ണൂർ ഭാഗത്തു നിന്നും വരുന്നവർക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ എത്തിച്ചേരാൻ കഴിയും. 

      തലശേരിയിലെയും മാഹിയിലെയും ഗതാഗത കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്ക് ബൈപാസ് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. മുഴപ്പിലങ്ങാട് – മാഹി ബൈപാസ് യാഥാർഥ്യമാകുന്നതോടെ 47 വർഷത്തെ കാത്തിരിപ്പാണ് അവസാനിക്കുന്നത്. 18.6 കിലോമീറ്റർ നീളവും 45 മീറ്റർ വീതിയുമാണ് ബൈപാസിനുള്ളത്.

 

NDR News
11 Mar 2024 08:06 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents