headerlogo
recents

തലശേരി -മാഹി ബൈപാസിന്റെയും മുക്കോല കാരോട് ബൈപാസിന്റെയും ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു നിര്‍വഹിക്കും

രാവിലെ മുതല്‍ ടോള്‍ പിരിച്ച് തുടങ്ങും.

 തലശേരി -മാഹി ബൈപാസിന്റെയും മുക്കോല കാരോട് ബൈപാസിന്റെയും ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു നിര്‍വഹിക്കും
avatar image

NDR News

11 Mar 2024 08:55 AM

  തലശ്ശേരി :ദേശീയപാത 66ന്റെ ഭാഗമായ തലശേരി -മാഹി ബൈപാസിന്റെയും മുക്കോല കാരോട് ബൈപാസിന്റെയും ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു നിര്‍വഹിക്കും.

   പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ബൈപാസ് രാഷ്ട്രത്തിനു സമര്‍പ്പിക്കുന്നത്. രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 2 വരെയുള്ള സമയത്താണ് ഇതിന്റെ ലൈവ് സ്ട്രീമിങ് നടക്കുക. ചോനാടത്ത് പ്രത്യേക വേദിയില്‍ ലൈവ് സ്ട്രീമിങ് കാണാന്‍ സൗകര്യം ഒരുക്കുന്നുണ്ട്.

   ദേശീയപാതയുടെ ഭാഗമായി 2796 കോടി രൂപയുടെ പദ്ധതിയാണിത്. കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട്ടു നിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂര്‍വരെ നീളുന്ന തലശേരി -മാഹി ബൈപാസ് ട്രയല്‍ റണ്ണിനായി കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഒരു മേല്‍പ്പാലം, ഒരു റെയില്‍വേ മേല്‍പ്പാലം, 21 അടിപ്പാതകള്‍, ഒരു ടോള്‍ പ്ലാസ എന്നിവയുള്‍പ്പെടുന്നതാണ് ബൈപാസ്. ഇരുഭാഗത്തും 5.5 മീറ്റര്‍ വീതിയിലുള്ള സര്‍വീസ് റോഡുകളു മുണ്ട്.

   ടോള്‍ പിരിവ് ഇന്നു രാവിലെ 8 മുതല്‍ ആരംഭിക്കും. ഫാസ്ടാഗ് സംവിധാനം വഴിയാണ് ടോള്‍ പിരിവ്. ഫാസ്ടാഗ് ഇല്ലെങ്കില്‍ ടോള്‍ നിരക്കിന്റെ ഇരട്ടി തുക നല്‍കണം. ഫാസ്ടാഗ് എടുക്കാനുള്ള സൗകര്യം ടോള്‍ പ്ലാസയില്‍ ലഭ്യമാക്കുമെന്ന് കരാര്‍ കമ്പനിയായ എവി എന്റര്‍പ്രൈസസ് അധികൃതര്‍ അറിയിച്ചു. ഫാസ്ടാഗ് റീചാര്‍ജ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും.പണി പൂര്‍ത്തിയാക്കിയ തിരുവനന്തപുരം മുക്കോല കാരോട് ബൈപാസ് കഴിഞ്ഞ വര്‍ഷം തന്നെ തുറന്നു നല്‍കിയിരുന്നു.

 

NDR News
11 Mar 2024 08:55 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents