headerlogo
recents

വന്യജീവി ആക്രമണം; അന്തര്‍ സംസ്ഥാന യോഗത്തിൽ സഹകരണ ചാര്‍ട്ടറില്‍ ഒപ്പിട്ട് കേരളവും കര്‍ണാടകയും

സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലമുള്ള ദാരുണ സംഭവങ്ങള്‍ കണക്കിലെടുത്ത് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.

 വന്യജീവി ആക്രമണം; അന്തര്‍ സംസ്ഥാന യോഗത്തിൽ സഹകരണ ചാര്‍ട്ടറില്‍ ഒപ്പിട്ട് കേരളവും കര്‍ണാടകയും
avatar image

NDR News

10 Mar 2024 06:41 PM

വയനാട്: വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ചേർന്ന അന്തര്‍ സംസ്ഥാന യോഗത്തിൽ സഹകരണ ചാര്‍ട്ടറില്‍ ഒപ്പിട്ട് കേരളവും കര്‍ണാടകയും. ബന്ദിപ്പൂരില്‍ ചേര്‍ന്ന യോഗത്തിലാണ് ഉടമ്പടിയായത്. പ്രധാനമായും നാല് നിര്‍ദേശങ്ങളാണ് ചാര്‍ട്ടറില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 

1. വന്യമൃഗ സംഘര്‍ഷ മേഖല അടയാളപ്പെടുത്തുക. ജനവാസ മേഖലയിലിറങ്ങുന്നതിന്റെ കാരണം കണ്ടെത്തുക. ലഘൂകരണത്തിന് വഴി തേടുക.

2. പരിഹാരങ്ങളില്‍ കാല താമസം ഒഴിവാക്കുക. അതിവേഗ ഇടപെടല്‍ നടത്തുക.

3. വിഭവ സഹകരണം. വിവരം വേഗത്തില്‍ കൈമാറല്‍. വിദഗ്ദ്ധ സേവനം.

4. വിഭവശേഷി വികസനം, അടിസ്ഥാന സൗകര്യ വികസനം. കാര്യക്ഷമത എന്നിവ കൂട്ടുക.

 

മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരള-കര്‍ണ്ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഇന്റര്‍‌സ്റ്റേറ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗങ്ങള്‍ ചേരാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനായി ചീഫ് സെക്രട്ടറി, വനം വകുപ്പ് മേധാവി എന്നിവരെ ചുമതലപ്പെടുത്താനായിരുന്നു തീരുമാനം. സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലമുള്ള ദാരുണ സംഭവങ്ങള്‍ കണക്കിലെടുത്ത് നേരത്തേ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ഇക്കാര്യങ്ങളിലും ബന്ദിപ്പൂരിലെ യോഗത്തില്‍ ചര്‍ച്ച നടന്നു.

 

 

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനുമുള്ള ദീര്‍ഘകാല- ഹ്രസ്വകാല പദ്ധതികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അന്തര്‍ദേശീയ-ദേശീയ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായിരുന്നു.

NDR News
10 Mar 2024 06:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents