headerlogo
recents

കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല മുതിർന്ന നേതാവ് എം.എം.ഹസന് നൽകി

ലോക്സഭ തിരഞ്ഞെടുപ്പിലെ കെ.സുധാകരൻ്റെ സ്ഥാനാർത്ഥിത്വത്തെ തുടർന്നാണ് താൽക്കാലിക ചുമതല എം.എം.ഹസന് നൽകിയത്

 കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല മുതിർന്ന നേതാവ് എം.എം.ഹസന് നൽകി
avatar image

NDR News

09 Mar 2024 11:22 AM

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല മുതിർന്ന നേതാവ് എം.എം.ഹസന്.ലോക്സഭ തിരഞ്ഞെടുപ്പിലെ ഇപ്പോഴത്തെ അധ്യക്ഷൻ കെ.സുധാകരൻ്റെ സ്ഥാനാർത്ഥിത്വത്തെ തുടർന്നാണ് താൽക്കാലിക ചുമതല എം.എം.ഹസന് നൽകിയത് . 

    ലോക്സഭ തിരഞ്ഞെടുപ്പ് കാലത്തേക്കു മാത്രമാണ് ചുമതല. നിലവിൽ യു.ഡി.എഫ് കൺവീനറാണ് എം.എം. ഹസൻ.കേരളത്തിലെ 16 സീറ്റുകളിൽ ഉൾപ്പെടെ 39 സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽനിന്ന് ജനവിധി തേടും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കും. 

     മത്സരിക്കാനില്ലെന്ന് സുധാകരൻ നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു. അധ്യക്ഷ പദവിയടക്കം ചൂണ്ടിക്കാട്ടിയാണ് മത്സരത്തിനില്ലെന്ന് അറിയിച്ചിരുന്നത്. എന്നാൽ സുധാകരൻ തന്നെ കണ്ണൂരിൽ മത്സരിക്കണമെന്ന് എഐസിസി നിർദേശിക്കുകയായിരുന്നു.

NDR News
09 Mar 2024 11:22 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents