headerlogo
recents

കെഎസ്ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ചു; ബസ്സ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

അമിത വേഗതയിൽ വന്ന ബസ് ഇടിയുടെ ആഘാതത്തിൽ ഒരു വശത്തേക്ക് മറിയുകയായിരുന്നു

 കെഎസ്ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ചു; ബസ്സ്  മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
avatar image

NDR News

08 Mar 2024 02:48 PM

കോട്ടയം: കോട്ടയത്ത് എംസി റോഡിൽ കാറുമായി കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസ് മറിഞ്ഞു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം.ബസ് യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. എന്നാൽ കാർ യാത്രികന് സാരമായി പരിക്കേറ്റിട്ടുണ്ട്. 

     മൂന്നാറിലേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസാണ് കുര്യത്തിനടുത്ത് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അമിത വേഗതയിൽ വന്ന ബസ് ഇടിയുടെ ആഘാതത്തിൽ ഒരു വശത്തേക്ക് മറിയുകയായിരുന്നു.

    ബസ് യാത്രക്കാർക്ക് പരിക്കേറ്റെങ്കിലും ആർക്കും കാര്യമായ പരിക്കില്ല. കാറിലുണ്ടായിരുന്ന യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.

NDR News
08 Mar 2024 02:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents