headerlogo
recents

ശബരി എക്സ്‌പ്രസിലെ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതായി പരാതി; പരാതിയിൽ നടപടിയില്ല

പ്രഭാത ഭക്ഷണത്തോടൊപ്പം വിതരണം ചെയ്ത സാമ്പാറിൽ നിന്നുമാണ് പാറ്റയെ കണ്ടെത്തിയത്

 ശബരി എക്സ്‌പ്രസിലെ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതായി പരാതി; പരാതിയിൽ നടപടിയില്ല
avatar image

NDR News

08 Mar 2024 02:46 PM

ആലുവ: ശബരി എക്സ്‌പ്രസിലെ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതായി പരാതി. പ്രഭാത ഭക്ഷണത്തോടൊപ്പം വിതരണം ചെയ്ത സാമ്പാറിൽ നിന്നുമാണ് പാറ്റയെ കണ്ടെത്തിയത്. ട്രെയിനിടെ പാന്‍ററിൽ നിന്നും വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നുമാണ് പാറ്റയെ കണ്ടെത്തിയത്.

     കൊല്ലം എത്തിയപ്പോൾ ഓർഡർ ചെയ്ത വെജിറ്റേറിയൻ ഭക്ഷണം ആയിരുന്നു ഇത്. സാമ്പാർ ഇഡലിയിലേക്ക് ഒഴിക്കെവെയാണ് പാറ്റയെ കണ്ടെത്തിയത്. 

    സംഭവത്തിൽ ടിടിആർനോട് പരാതിപ്പെട്ടു. ട്രയിനിലെ ബോഗിയിലെ ഒട്ടനവധി ആളുകളും ഈ ഭക്ഷണം കഴിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരെ യാതൊരു നടപടിയും റെയിൽവേ അധികൃധർ എടുത്തിട്ടില്ലെന്നും പരാതിയിൽ പറയുന്നു.

NDR News
08 Mar 2024 02:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents