headerlogo
recents

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ തീപിടുത്തം; കൂട്ടിയിട്ട മാലിന്യം നാല് ദിവസമായി പുകയുന്നു

ഉച്ചയ്ക്ക് 2.20 ന് പുഴയ്ക്ക് സമീപമാണ് ആദ്യ തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്

 ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ തീപിടുത്തം; കൂട്ടിയിട്ട മാലിന്യം നാല് ദിവസമായി പുകയുന്നു
avatar image

NDR News

28 Feb 2024 08:15 PM

ബ്രഹ്മപുരം : ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ രണ്ടുസ്ഥലത്തായി തീപിടുത്തം. തരം തിരിക്കാതെ കൂട്ടിയിട്ട മാലിന്യത്തിനാണ് തീപിടിച്ചത്. നാല് യൂണിറ്റ്ഫയർഫോഴ്സ് സംഘം എത്തി തീയണക്കുകയായിരുന്നു. തീയണച്ചു എന്നാണ് ഒടുവിലെ റിപ്പോർട്ട്.

     ഉച്ചയ്ക്ക് 2.20 ന് പുഴയ്ക്ക് സമീപമാണ് ആദ്യ തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. തീ കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നുണ്ട്. നാല് ദിവസമായി മാലിന്യ കൂമ്പാരം പുകയുകയാണ്. 

    പുക അണയ്ക്കാൻ 2 ഫയർ ഫോഴ്സ് യൂണിറ്റുകൾ 24 മണിക്കൂറും പ്ലാന്റിൽ തുടർന്നിരുന്നു. ഇതിനിടെയാണ് തീ വ്യാപിച്ചത്.

NDR News
28 Feb 2024 08:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents