headerlogo
recents

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

കരുനാഗപ്പള്ളിയിൽ നിന്നു തോപ്പുംപടിക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

 കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം
avatar image

NDR News

23 Feb 2024 10:55 AM

ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ദേശീയപാതയിൽ കായംകുളം എംഎസ്എം കോളേജിന് സമീപമാണ് അപകടം ഉണ്ടായത്. കരുനാഗപ്പള്ളിയിൽ നിന്നു തോപ്പുംപടിക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് പൂർണമായും കത്തിനശിച്ചു. തീ പടരും മുമ്പ് യാത്രക്കാരെ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കില്ല.

 

ബസ് പൂര്‍ണമായി കത്തിനശിച്ചു. ബസിൽനിന്ന് രൂക്ഷമായ ഗന്ധം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.

NDR News
23 Feb 2024 10:55 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents