മൂന്നാറിൽ പതിമൂന്നുകാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; പ്രതി രക്ഷപ്പെട്ടു
പൊലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു
മൂന്നാർ : മൂന്നാർ മേഖലയിലെ ആദിവാസി കോളനിയിലെ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു. എന്നാൽ പ്രതി രക്ഷപ്പെട്ടു. പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാതാപിതാക്കളില്ലാത്ത 13 കാരി മുത്തശ്ശിക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് മുത്തശി വീടിന് പുറത്തായിരുന്ന സമയത്ത് വീടിന്റെ പിൻവശം എത്തിയ യുവാവ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് മുത്തശ്ശി കണ്ടു . ഇവർ ബഹളം വച്ചതോടെ ഇയാൾ പെൺകുട്ടിയെ എടുത്ത് കൊണ്ടുപോയി.
സമീപത്തെ കാട്ടിൽവച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. പ്രതി ഒളിവിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.