headerlogo
recents

തൊടുപുഴ ലോ കോളേജിൽ വിദ്യാർത്ഥി സമരം അവസാനിപ്പിച്ചു; കോളജിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണമേർപ്പെടുത്തും

കോളേജിൽ മാർക്ക് ദാനം ആരോപിച്ച് സമരം ചെയ്ത വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതിനെതിരെയാണ് പ്രതിഷേധം

 തൊടുപുഴ ലോ കോളേജിൽ വിദ്യാർത്ഥി സമരം അവസാനിപ്പിച്ചു; കോളജിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണമേർപ്പെടുത്തും
avatar image

NDR News

21 Feb 2024 09:40 AM

തൊടുപുഴ : ലോ കോളേജിലെ വിദ്യാർത്ഥി സമരം അവസാനിപ്പിച്ചു. സബ് കളക്ടറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം കോളജിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്താൻ തീരുമാനിച്ചു. പ്രിൻസിപ്പലിന് എതിരെ നടപടി വേണോ എന്നതിൽ തീരുമാനം പിന്നീടുണ്ടാകും. 

    കോളേജ് കെട്ടിടത്തിന്റെ മുകളിൽ കയറിയാണ് വിദ്യാർഥികൾ ആത്മഹത്യ ഭീഷണി മുഴക്കിയത്. കോളേജിൽ മാർക്ക് ദാനം ആരോപിച്ച് സമരം ചെയ്ത വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതിനെതിരെയാണ് പ്രതിഷേധം. മാർക്ക് ദാനം യൂണിവേഴ്സിറ്റി സമിതി അന്വേഷിക്കും. റാഗിങ്ങ് പരാതി നിയപരമായി അന്വേഷിക്കും. പ്രതികാര നടപടി ഉണ്ടാകില്ലെന്നും ഉറപ്പ് നൽകി. 

    ഫയർ ഫോഴ്സും പൊലീസും തൊടുപുഴ തഹസീൽദാരും കോളജിലെത്തി അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിദ്യാർഥികൾ വഴങ്ങിയില്ല. ഒടുവിൽ സബ് കലക്ടർ എത്തി. സസ്പെൻഷൻ നടപടി പിൻവലിക്കാമെന്ന മാനേജ്മെന്റ് തീരുമാനം വിദ്യാർഥികൾ തള്ളി. 

NDR News
21 Feb 2024 09:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents