headerlogo
recents

തലസ്ഥാനത്ത് കെഎസ്ആർടിസി ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് തിങ്കളാഴ്ച മുതൽ ഓടിത്തുടങ്ങും

നിലവിൽ 250 രൂപയാണ് യാത്ര നിരക്ക്.

 തലസ്ഥാനത്ത് കെഎസ്ആർടിസി ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് തിങ്കളാഴ്ച മുതൽ ഓടിത്തുടങ്ങും
avatar image

NDR News

10 Feb 2024 04:14 PM

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കെഎസ്ആർടിസി ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് തിങ്കളാഴ്‌ച മുതൽ ഓടിത്തുടങ്ങും. ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി വാങ്ങിയ ഡബിൾ ഡെക്കർ ബസിന്റെ ഉദ്ഘാടനം തദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് തിങ്കളാഴ്ച നിർവഹിക്കും.

   കൂടുതൽ സ്ഥലങ്ങൾ ഉൾപ്പെടുത്തുമ്പോൾ നിരക്കിൽ മാറ്റം വരുത്തുമെന്ന് അധികൃതർ പറഞ്ഞു. നിലവിൽ 250 രൂപയാണ് നിരക്ക്. രണ്ട് ബസുകൾ ഉള്ളതിനാൽ ഒരു ബസ് ഡേ സർവീസിനും രണ്ടാമത്തെ ബസ് നൈറ്റ് സർവീസിനും ഉപയോഗിക്കും. അതേസമയം റൂട്ട് സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ല.

    ഉദ്ഘാടനത്തിൻ്റെ വിശദ വിവരങ്ങൾ ഉടൻ തന്നെ കെഎസ്ആർടിസി ഔദ്യോഗിക ഫെയ്‌സ്ബുക് പേജ് വഴി അറിയിക്കും. പുതിയ ബസുകളിൽ മുകൾ നിലയിൽ കയറുന്നതിനായി മുന്നിലും പിന്നിലും സ്റ്റെപ്പുകൾ ഉണ്ട്. അഞ്ച് സിസിടിവി ക്യാമറകൾ, ഓരോ സീറ്റിലും മൊബൈൽ ചാർജിങ് പോർട്ടുകൾ, പാനിക് ബട്ടൺ, സ്റ്റോപ്പ് ബട്ടൺ, മ്യൂസിക് ‌സിസ്റ്റം, ടിവി, എൽഇഡി ഡിസ്പ്ലേ, എല്ലാ സീറ്റുകളിലും സീറ്റ് ബെൽറ്റ് എന്നിവയും പുതിയ ബസിന്റെ പ്രത്യേകതകളാണ്.

 

NDR News
10 Feb 2024 04:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents