headerlogo
recents

ചാവക്കാട് ബാലികയെ പീഡിപ്പിച്ച കേസ്; പ്രതിക്കും കൂട്ടാളി സ്ത്രീക്കും ഇരട്ടജീവപര്യന്തം

അതിക്രമിച്ച് കയറി ബാലികയെ പലതവണ ബാലത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു

 ചാവക്കാട് ബാലികയെ പീഡിപ്പിച്ച കേസ്; പ്രതിക്കും കൂട്ടാളി സ്ത്രീക്കും ഇരട്ടജീവപര്യന്തം
avatar image

NDR News

04 Feb 2024 11:45 AM

ചാവക്കാട്: ബാലികയെ ബാലത്സംഗം ചെയ്ത പ്രതിക്കും കൂട്ടാളിയായ സ്ത്രീക്കും ഇരട്ടജീവപര്യന്തം ശിക്ഷ. എടക്കഴിയൂർ സ്വദേശികളായ അലി, കൂട്ടാളി സുബൈദ എന്നവരെയാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി അന്യാസ് തയ്യിൽ ആണ് പ്രതികളെ കുറ്റക്കാരാണെന്നു കണ്ടെത്തി ശിക്ഷിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറി ബാലികയെ പലതവണ ബാലത്സംഗം ചെയ്തും കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. ഇരട്ട ജീവപര്യന്തം കൂടാതെ ഒന്നാം പ്രതിക്ക് 36 വർഷം കഠിനതടവും 4 ലക്ഷത്തി എൺപതിനായിരം രൂപ പിഴയും, പിഴ അടയ്ക്കാത്ത പക്ഷം 3 വർഷവും 4 മാസവും തടവ് അനുഭവിക്കണം. രണ്ടാം പ്രതിക്ക് ഇരട്ട ജീവപര്യന്തം കൂടാതെ 22 വർഷം തടവും 2 ലക്ഷത്തി മുപ്പത്തയ്യായിരം രൂപ പിഴയും, പിഴ അടക്കാത്ത പക്ഷം രണ്ടര വർഷം കൂടി തടവും അനുഭവിക്കണം.

    2019 ജനുവരി 14ാം തിയതിയും അതിനു മുൻപുള്ള ദിവസങ്ങളിലുമായിരുന്നു കേസിനാസ്പദമായ സംഭവം . പിഴ സംഖ്യ അതിജീവിതക്കു നൽകാനും കോടതി വിധിച്ചു. ചാവക്കാട് പോലീസ് സബ് ഇൻസ്‌പെക്ടർ മാരായ ജയപ്രദീപ് കെ ജി , അനന്തകൃഷ്ണൻ, ഇൻസ്‌പെക്ടർമാരായ ഗോപകുമാർ, ഗോപകുമാർ ജി തുടങ്ങിയവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റ പത്രം സമർപ്പിച്ചത്. പ്രൊസിക്യൂഷന് വേണ്ടി 23 സാക്ഷികളെ വിസ്ത്തരിക്കുകയും 31 രേഖകളും മുതലുകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൻ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, നിഷ സി എന്നിവർ ഹാജരായി.സി പി ഒ മാരായ റോബിൻസൺ, പ്രസീത, സിന്ധു എന്നിവർ പ്രോസീക്യൂഷനെ സഹായിച്ചു.

NDR News
04 Feb 2024 11:45 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents