headerlogo
recents

രൺജിത്ത് ശ്രീനിവാസ് കൊലപാതക കേസ്; ശിക്ഷാ വിധി ഇന്ന്

കേസിൽ മാവേലിക്കര അഡീ. സെഷൻസ് ശിക്ഷാ വിധി പറയും

 രൺജിത്ത് ശ്രീനിവാസ് കൊലപാതക കേസ്; ശിക്ഷാ വിധി ഇന്ന്
avatar image

NDR News

30 Jan 2024 11:27 AM

ആലപ്പുഴ: ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാ വിധി ഇന്ന്. കേസിൽ വിചാരണ നേരിട്ട പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരായ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിൽ മാവേലിക്കര അഡീ. സെഷൻസ് ശിക്ഷാ വിധി പറയും. 

      പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണം എന്നാണ് പ്രോസിക്യൂഷൻ വാദം. കേസ് അപൂർവങ്ങളിൽ അപൂർവ്വം അല്ലെന്നും രാഷ്ട്രീയ കൊലപാതകം ആണെന്നും പരമാവധി ഇളവ് നൽകണമെന്നുമാണ് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. കേസിലെ സാക്ഷികൾക്കും പ്രോസിക്യൂഷൻ അഭിഭാഷകർക്കും നേരെ കടുത്ത ഭീഷണി നിലനിന്നിരുന്ന സാഹചര്യത്തിൽ അതിശക്തമായ പോലീസ് സുരക്ഷയാണ് വിചാരണവേളയിൽ പോലീസ് ഒരുക്കിയത്. 

    രഞ്ജീത്ത് ശ്രീനിവാസൻ പ്രാകീടീസ് ചെയ്തിരുന്ന ആലപ്പുഴ കോടതിയിൽ നിന്നു കേസിന്റെ വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് കേസിന്റെ വാദം നടന്നത് മാവേലിക്കര അഢീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ്. രൺജിത്ത് ശ്രീനിവാസന്റെ കൊലപാതകവും പോപ്പുലർ ഫ്രണ്ട് നിരോധിക്കാനുള്ള കാരണങ്ങളിലൊന്നാണ്.

NDR News
30 Jan 2024 11:27 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents