headerlogo
recents

വർക്കലയിൽ വീട്ടുകാരെ മയക്കികിടത്തി മോഷണം

വീട്ടുജോലിക്കാരിയായ നേപ്പാൾ സ്വദേശിനി ഭക്ഷണത്തിൽ ലഹരി കലർത്തി നൽകുകയായിരുന്നു

 വർക്കലയിൽ വീട്ടുകാരെ മയക്കികിടത്തി മോഷണം
avatar image

NDR News

24 Jan 2024 03:43 PM

തിരുവനന്തപുരം: വർക്കലയിൽ വീട്ടുകാരെ മയക്കികിടത്തി മോഷണം നടത്തി . . വീട്ടുടമ ശ്രീദേവി അമ്മ, മരുമകൾ ദീപ,ഹോം നഴ്സായ സിന്ധു എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. 

     വീട്ടുജോലിക്കാരിയായ നേപ്പാൾ സ്വദേശിനി ഭക്ഷണത്തിൽ ലഹരി കലർത്തി നൽകുകയായിരുന്നുവെന്ന് അയിരൂർ പൊലീസ് പറയുന്നു.പിന്നിൽ അഞ്ചംഗ സംഘമാണെന്നും പൊലീസ് വ്യക്തമാക്കി. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുക്കൾ വീട്ടിലെത്തുമ്പോൾ മൂന്ന് പേർക്കും ബോധമില്ലായിരുന്നു.

     നാട്ടുകാർ സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഇന്നലെ രാത്രി ഒരാളെ പിടികൂടി. സ്വർണ്ണവും പണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. ഇന്ന് രാവിലെ സമീപത്ത് ഒളിച്ചിരുന്ന മറ്റൊരാളെയും നാട്ടുകാർ പിടികൂടി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

NDR News
24 Jan 2024 03:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents