താമരശ്ശേരി ജിവിഎച്ച്എസ്എസിൽ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവം; 8 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു
കോരങ്ങാട് വളപ്പിൽ പൊയിൽ മുഹമ്മദ് അഷറഫിൻ്റെ മകനുമായ ഷുഹൈബിനെയാണ് റാഗ് ചെയ്തത്

താമരശ്ശേരി: താമരശ്ശേരി ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥി സുഹൈബിനെ റാഗ് ചെയ്ത് ക്രൂരമായി മർദ്ദിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ 8 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു.
സീനിയർ വിദ്യാർത്ഥികളായ യാസിർ മുഹമ്മദ്, ഷാനിൽ, അഭിനാഥ്, അഭിഷേക്, എന്നിവർക്ക് പുറമെ കണ്ടാൽ അറിയുന്ന 4 പേർക്കെതിരെയാണ് താമരശ്ശേരി പോലീസ് കേസെടുത്തത്.
വിഎച്ച്എസ്ഇ ഒന്നാംവർഷ വിദ്യാർത്ഥിയും കോരങ്ങാട് വളപ്പിൽ പൊയിൽ മുഹമ്മദ് അഷറഫിൻ്റെ മകനുമായ ഷുഹൈബിനെ വെള്ളിയാഴ്ച വൈകുന്നേരം ക്ലാസ് കഴിഞ്ഞ് വരുമ്പോഴാണ് മർദ്ദനമേറ്റത്. എല്ലുകൾക്ക് ക്ഷതവും, പൊട്ടലുമേറ്റ വിദ്യാർത്ഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.