മലയാളം സർവകലാശാല യൂണിയൻ ആൻഡ് സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ ജയം റദ്ദാക്കി ഹൈക്കോടതി
എംഎസ്എഫ് സ്ഥാനാർഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്
കൊച്ചി: മലയാളം സർവകലാശാല യൂണിയൻ ആൻഡ് സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ യുടെ ജയം ഹൈക്കോടതി റദ്ദാക്കി. എസ് എഫ് ഐ യുടെ എതിരില്ലാത്ത ജയമാണ് ഹൈക്കോടതി റദ്ദാക്കിയത്.
എംഎസ്എഫ് സ്ഥാനാർഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചക്കുള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി നിർദേശിച്ചു. ഒരാഴ്ചക്കകം സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കണമെന്നും കോടതി ഉത്തരവ്.