കേരള നിയമസഭ സമ്മേളനം ജനുവരി 25 മുതൽ നടക്കും: സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന്
ധനമന്ത്രി കെഎൻ ബാലഗോപാലാൽ ബജറ്റ് അവതരിപ്പിക്കും

തിരുവനന്തപുരം: കേരള നിയമസഭ സമ്മേളനം ജനുവരി 25 മുതൽ മാർച്ച് 27 വരെ നടത്താൻ നിശ്ചയിച്ചു.ഈ വർഷത്തെ ബജറ്റ് അവതരണം ഫെബ്രുവരി അഞ്ചിന് നടക്കും. ധനമന്ത്രി കെഎൻ ബാലഗോപാലാൽ ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക അവലോകന റിപ്പോർട്ട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. 25ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗമുണ്ടാകും.
സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് സംസ്ഥാന ബജറ്റ്.ബജറ്റിൻമേലുള്ള ചർച്ച ഫെബ്രുവരി 12, 13, 14 തീയതികളിൽ നടക്കും. ഫെബ്രുവരി 26 മുതൽ ബജറ്റ് മേലുള്ള വോട്ടെടുപ്പടക്കം നടപടികൾ തുടരും.
ഗവർണറും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് നിയമസഭ സമ്മേളനം. നയപ്രഖ്യാപന പ്രസംഗം എന്ന ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു.