headerlogo
recents

2023 ലെ ഓടക്കുഴൽ അവാർഡ് പി എൻ ഗോപികൃഷ്ണന്

‘കവിത മാംസഭോജിയാണ് ’ എന്ന കവിതയാണ് പുരസ്കാരത്തിന് അർഹമായത്

 2023 ലെ ഓടക്കുഴൽ അവാർഡ് പി എൻ ഗോപികൃഷ്ണന്
avatar image

NDR News

11 Jan 2024 02:33 PM

കൊച്ചി: 2023 ലെ ഓടക്കുഴൽ അവാർഡ് പി എൻ ഗോപികൃഷ്ണന്. ‘കവിത മാംസഭോജിയാണ് ’ എന്ന കവിതയാണ് പുരസ്കാരത്തിന് അർഹമായത്.30000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മഹാകവി ജി ശങ്കരക്കുറുപ്പിൻ്റെ ചരമ വാർഷിക ദിനമായ ഫെബ്രുവരി 2ന് പുരസ്കാരം സമ്മാനിക്കും. 

     എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ജി ഓഡിറ്റോറിയത്തിൽ വൈകിട്ട് ഗുരുവായൂരപ്പൻ ട്രസ്റ്റ്‌ അദ്ധ്യക്ഷ ഡോക്ടർ എം ലീലാവതിയാണ് അവാർഡ് സമ്മാനിയ്ക്കുക.

      പി എൻ ഗോപീകൃഷ്ണൻ കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരത്ത് പി കെ നാരയണന്റെയും വി എസ് സരസ്വതിയുടെയും മകനാണ്. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ ജോലി ചെയ്യുന്നു.

     ഒളിപ്പോര്, പാതിരാക്കാലം, സൈലൻസർ എന്നീ ഫീച്ചർ ഫിലിമുകളുടേയും, കലി, ജലത്തിൽ മത്സ്യം പോലെ എന്നീ ഡോക്യുമെന്ററികളുടേയും തിരക്കഥാകൃത്താണ്. ഇടിക്കാലൂരി പനമ്പട്ടടി എന്ന കവിതാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പടെ വിവിധ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

NDR News
11 Jan 2024 02:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents