കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് മോഷണം പതിവാകുന്നു
ഇന്നലെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിരുന്ന ബൈക്ക് മോഷണം പോയിരുന്നു
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വാഹന മോഷണം പതിവാകുന്നു. പെരുവട്ടൂർ സ്വദേശിയുടെ സൈക്കിൾ ആണ് ഒടുവിൽ മോഷണം പോയത്. ഇന്നലെ രാവിലെയാണ് റെയിൽവേ സ്റ്റേഷൻ പന്തലായനി റോഡിൽ വച്ച് സൈക്കിൾ കാണാതായത്. ജോലി കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ സൈക്കിൾ മോഷ്ടിക്കപ്പെട്ട വിവരം അറിയുകയായിരുന്നു. ഇന്നലെ മാത്രം കാണാതായത് രണ്ടു വാഹനങ്ങളാണ്. ഇന്നലെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിരുന്ന ബൈക്ക് മോഷണം പോയിരുന്നു.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിടുന്ന വാഹനങ്ങൾ മോഷണം പോകുന്നതിനെക്കുറിച്ച് വ്യാപകമായ പരാതികൾ വന്നിരുന്നു. സ്റ്റേഷൻ പരിസരം കാട് മൂടിക്കിടക്കുകയും മോഷ്ടാക്കൾക്ക് ഒളിക്കാൻ പറ്റുകയും ചെയ്യുന്ന അവസ്ഥയിലായതിനാൽ എളുപ്പം മോഷണം സാധിക്കുന്നു. മോഷണം പോയ സൈക്കിളിനെ കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസ് സ്റ്റേഷനിലോ ഇനി പറയുന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.