headerlogo
recents

ക്രിസ്മസ് ആഘോഷത്തിന് പണിത താത്ക്കാലിക പാലം തകര്‍ന്ന് ഇരുപതോളം പേര്‍ക്ക് പരിക്ക്

മരപ്പാലത്തില്‍ കൂടുതല്‍ ആളുകള്‍ കയറി നിന്നതോടെ തകരുകയായിരുന്നു

 ക്രിസ്മസ് ആഘോഷത്തിന് പണിത താത്ക്കാലിക പാലം തകര്‍ന്ന് ഇരുപതോളം പേര്‍ക്ക് പരിക്ക്
avatar image

NDR News

26 Dec 2023 02:54 PM

തിരുവനന്തപുരം: നെയ്യാറ്റിന്‍ കര പുത്തന്‍ കടയില്‍ ക്രിസ്മസിനായി തയാറാക്കിയ താത്ക്കാലിക പാലം തകര്‍ന്ന് അപകടം. 20 പേര്‍ക്കോളം പരിക്കേറ്റു. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരപ്പാലത്തില്‍ കൂടുതല്‍ ആളുകള്‍ കയറി നിന്നതോടെ പാലം തകരുക യായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

         അപകടം നടക്കുമ്പോള്‍ പാലത്തിന്റെ മുകളില്‍ 30 പേരോളം ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. തിക്കിലും തിരക്കിലും നിന്ന് ഓടിമാറാന്‍ ശ്രമിച്ച ചിലര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ മുഴുവന്‍ പേരെയും ആശുപത്രിയിലെത്തിച്ചെന്ന് രക്ഷാ പ്രവര്‍ത്തകര്‍ പറഞ്ഞു. പഞ്ചായത്തിന്റെ ഉള്‍പ്പെടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയ്ക്കിടെയാണ് അപകടമുണ്ടായത്. മ്യൂസിക് വാട്ടര്‍ ഷോ നടക്കുന്നതിന് സമീപത്താണ് താത്ക്കാലിക പാലം തകര്‍ന്നു വീണത്. ആകെ ആയിരത്തിലധികം പേരാണ് ഫെസ്റ്റില്‍ പങ്കെടുത്തിരുന്നത്.

NDR News
26 Dec 2023 02:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents