headerlogo
recents

ഇൻകുബേറ്ററിലെ ഉണ്ണിയേശു : ശ്രദ്ധ ആകർഷിച്ച് ബത്ലഹേമിലെ കലാസൃഷ്ടി.

പലസ്തീൻ കലാകാരൻ റാണ ബിഷാരയും ശിൽപി സന ഫറാ ബിഷാരയുടെയും കൂട്ടുകെട്ടിൽ പിറന്നതാണ് ഈ കലാസൃഷ്ടി.

 ഇൻകുബേറ്ററിലെ ഉണ്ണിയേശു : ശ്രദ്ധ ആകർഷിച്ച് ബത്ലഹേമിലെ കലാസൃഷ്ടി.
avatar image

NDR News

25 Dec 2023 10:34 AM

ബെത്‌ലഹേം: വീണ്ടുമൊരു ക്രിസ്തുമസ് ദിനം വന്നെത്തി.ഈ ക്രിസ്തുമസ് ദിനത്തിൽ ശ്രദ്ധേയമായി ഉണ്ണിയേശു.അധിനിവേശ വെസ്റ്റ് ബാങ്കിലെ ബെത്‌ലഹേമിലെ ചർച്ച് ഓഫ് നേറ്റിവിറ്റിക്ക് പുറത്ത് സ്ഥാപിച്ചിരിക്കുന്ന കലാസൃഷ്ടിയാണ് ശ്രദ്ധേയമാകുന്നത്. പലസ്തീൻ കലാകാരൻ റാണ ബിഷാരയും ശിൽപി സന ഫറാ ബിഷാരയും ചേർന്നാണ് കലാസൃഷ്ടിക്ക്‌ പിന്നിൽ . ബെത്‌ലഹേമിലെ ഇൻകുബേറ്ററിൽ കിടക്കുന്ന ഉണ്ണി യേശുവിനെയാണ് ഇവർ ആവിഷ്കരിച്ചത്. പ്രകാശം നിറഞ്ഞ ഇൻകുബേറ്ററിനുള്ളിൽ ചുവപ്പും വെള്ളയും കലർന്ന 'കെഫിയ'യിൽ ഉണ്ണിയേശുവിൻ്റെ വെങ്കല പ്രതിമ കിടക്കുന്ന നിലയിലാണ് കലാവിഷ്കാരം.

ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ നവജാത ശിശുക്കൾക്ക് അടക്കം ജീവൻ നഷ്ടപ്പെടുന്ന പശ്ചാത്തലത്തിലാണ് പലസ്തീൻ കലാകാരൻ റാണ ബിഷാരയും ശിൽപി സന ഫറാ ബിഷാരയും ചേർന്നൊരുക്കിയ കലാരൂപം ശ്രദ്ധേയമാകുന്നത്. ഇന്ധന ക്ഷാമത്തെ തുടർന്ന് വെന്റിലേറ്ററും ഇൻകുബേറ്ററും പ്രവര്‍ത്തിക്കാതായതോടെ നിരവധി പേരാണ് മരണത്തിനു കീഴടങ്ങിയിട്ടുള്ളത്

NDR News
25 Dec 2023 10:34 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents