headerlogo
recents

ക്രിസ്തുമസിനോടനുബന്ധിച്ച് കൊച്ചിയിലെ വിവിധ ദേവാലയങ്ങളിൽ തിരുപ്പിറവി ശുശ്രൂഷകൾ നടന്നു.

ചിറ്റൂർ സെന്റ് തോമസ് പള്ളിയിൽ കുർബാന അർപ്പിക്കുന്നത് തടയാൻ വന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

 ക്രിസ്തുമസിനോടനുബന്ധിച്ച് കൊച്ചിയിലെ വിവിധ ദേവാലയങ്ങളിൽ തിരുപ്പിറവി ശുശ്രൂഷകൾ നടന്നു.
avatar image

NDR News

25 Dec 2023 09:11 AM

കൊച്ചി: കാക്കനാട് മൗണ്ട് സെന്റ് തോമസിൽ അഡ്മിനിസ്ട്രേറ്റർമാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ നേതൃത്വത്തിലായിരുന്നു ക്രിസ്തുമസ് പ്രാർത്ഥനാശുശ്രൂഷകൾ.

 

    ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ വൈകിട്ട് നടന്ന തിരുപിറവി ശുശ്രൂഷകൾക്ക് ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു.

   അതിനിടെ ചിറ്റൂർ സെൻ്റ് തോമസ് പള്ളിയിൽ ജനാഭിമുഖ കുർബാന അർപ്പിക്കുന്നത് തടയാൻ വന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തർക്കത്തെ തുടർന്ന് അടച്ചിട്ടിരുന്നതിനാൽ എറണാകുളം അങ്കമാലി അതിരൂപതയുടെ മാതൃദേവാലയമായ സെന്റ് മേരീസ് ബസലിക്കയിൽ തിരുപ്പിറവി ശുശ്രൂഷകൾ നടന്നില്ല.

 

 

 

NDR News
25 Dec 2023 09:11 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents