headerlogo
recents

വാഹന പരിശോധനയ്ക്ക് ഗ്രേഡ് എസ്ഐമാർക്ക് അനുമതിയില്ല

സേനയിലെ അംഗബലം കുറവായതിനാലാൽ നിയമഭേദഗതി വേണമെന്ന ഡി ജി പി യുടെ ആവശ്യത്തെ തള്ളി ഗതാഗത സെക്രട്ടറി.

 വാഹന പരിശോധനയ്ക്ക് ഗ്രേഡ് എസ്ഐമാർക്ക് അനുമതിയില്ല
avatar image

NDR News

25 Dec 2023 07:25 PM

തിരുവനന്തപുരം: വാഹന പരിശോധനയ്ക്ക് ഗ്രേഡ് എസ്ഐമാർക്ക് അനുമതി നൽകണമെന്ന ആവശ്യം നിഷേധിച്ചു. ഗതാഗത സെക്രട്ടറിയാണ് അനുമതി നിഷേധിച്ചത്. ഗ്രേഡ് എസ്ഐ മാരെ അനുവദിക്കണമെന്ന പൊലീസ് മേധാവിയുടെ ആവശ്യമാണ് ഗതാഗത സെക്രട്ടറി തള്ളിയത്.

    ഗതാഗത സെക്രട്ടറി അനുമതി നിഷേധിച്ചതിന് പിന്നാലെ വാഹന പരിശോധനയ്ക്ക് ഗ്രേഡ് എസ്ഐമാർ ഇറങ്ങേണ്ടെന്ന് ഡിജിപി ഉത്തരവിറക്കി.ജില്ല പൊലീസ് മേധാവികള്‍ മുഖേന സബ് ഡിവിഷനല്‍ ഓഫിസര്‍മാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി.

    ഇതിനിടെ ഗതാഗത സെക്രട്ടറിയുടെ തീരുമാനത്തിൽ പോലീസ് സേനയിൽ അമർഷം പുകയുന്നു.2019ലെ ഉത്തരവ് പ്രകാരം സബ് ഇൻസ്പെക്ടർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് മാത്രമാണ് പിഴ ഈടാക്കാൻ അനുമതിയുള്ളത്.

NDR News
25 Dec 2023 07:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents