നവകേരള സദസിന് സുരക്ഷയൊരുക്കിയ പൊലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി
നവകേരള സദസുമായി ബന്ധപ്പെട്ട് പൊലീസ് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു എന്നാണ് എഡിജിപി വിലയിരുത്തുന്നത്

തിരുവനന്തപുരം: നവകേരള സദസിന് സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് പ്രത്യേക സമ്മാനം. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.
സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഐജി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഗുഡ് സർവീസ് എൻട്രി നല്‍കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റേതാണ് നടപടി.മികച്ച കുറ്റാന്വേഷണം, അസാധാരണ സാഹചര്യങ്ങള്‍ കാര്യക്ഷമമായി നേരിടൽ തുടങ്ങിയവയ്ക്കാണ് പോലീസിന് ഗുഡ് സര്‍വ്വീസ് എന്‍ട്രി പോലുള്ള ആദരം നൽകാറുള്ളത്.
നവകേരള സദസുമായി ബന്ധപ്പെട്ട് പൊലീസ് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു എന്നാണ് എഡിജിപി വിലയിരുത്തുന്നത്. സ്തുത്യര്‍ഹ സേവനം നടത്തിയവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാനാണ് എസ്പിമാര്‍ക്കും ഡിഐജിമാര്‍ക്കും എഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.