ഇന്ന് ക്രിസ്തുമസ്;ആഘോഷമാക്കി വിശ്വാസികൾ
വീടുകളും ദേവാലയങ്ങളുമെല്ലാം നക്ഷത്രങ്ങളും പുൽക്കൂടുകളും കൊണ്ട് അലങ്കരിച്ചു

തിരുവനന്തപുരം: ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമറിയിച്ചു കൊണ്ട് വീണ്ടുമൊരു ക്രിസ്തുമസ് എത്തി. കാലിത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവീണ ദിവസമാണിന്ന്.
വീടുകളും ദേവാലയങ്ങളുമെല്ലാം തിരുപ്പിറവിയുടെ സ്മരണ പുതുക്കി നക്ഷത്രങ്ങളും പുൽക്കൂടുകളുംകൊണ്ട് അലങ്കരിച്ചു. ക്രിസ്തുമസിനോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള പള്ളികളിൽ പ്രാർത്ഥനകളും ആഘോഷങ്ങളും തുടരുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ കേരളീയർക്ക് ക്രിസ്തുമസ് ആശംസകൾ നേർന്നു.ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്‌തുമസ് കേരളീയർ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.