വടകരയിൽ സ്ത്രീകളെ കബളിപ്പിച്ച് സ്വർണാഭരണങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ
മൊബൈൽ ഫോൺ വഴി ബന്ധം സ്ഥാപിച്ച ശേഷം സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്നതാണ് രീതി
വടകര: സ്ത്രീകളെ കബളിപ്പിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത പരാതിയിൽ യുവാവ് പോലീസ് പിടിയിലായി.മുഹമ്മദ് നജീർ (28) ആണ് വടകര പോലീസിന്റെ പിടിയിലായത് . മൊബൈൽ ഫോൺ വഴി സ്ത്രീകളെ വിളിച്ച് ബന്ധം സ്ഥാപിച്ച ശേഷം സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പലരുടെയും പേരിൽ എടുത്ത സിം കാർഡ് മാറ്റി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.
താൻ ജ്വല്ലറി ഉടമയാണെന്നും സ്വർണത്തിന്റെ ഡിസൈൻ ഇഷ്ടപ്പെട്ട വിളിക്കുന്ന താണെന്നും പറഞ്ഞ് സ്ത്രീകളെ വിളിച്ച ശേഷം സ്ത്രീകളുടെ ആഭരണങ്ങൾ തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതിയെന്നും പോലീസ് സൂചിപ്പിച്ചു. ഇതിന്റെ പേരിലാണ് പോലീസ് കേസ് എടുത്തത്. നിരവധി സ്ത്രീകളുടെ സ്വർണാഭരണങ്ങൾ ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്തിട്ടുണ്ട്. എന്നാണ് വിവരം. വടകര സ്വദേശിയായ സ്ത്രീ നൽകിയ പരാതിയിലാണ് വടകര പോലീസ് വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. മുഹമ്മദ് നജീറിനെ വൈകിട്ട് പോലീസ് കോടതിയിൽ ഹാജരാക്കി. വടകര സ്വദേശിയായ സ്ത്രീ നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുഹമ്മദ് നജീറിനെ വൈകിട്ട് പോലീസ് കോടതിയിൽ ഹാജരാക്കി.