പേരാമ്പ്ര പന്നിമുക്കിൽ വൻ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
പിടിച്ചെടുത്തത് 14.500 ഗ്രാം എം.ഡി.എം.എ.
പേരാമ്പ്ര: പന്നിമുക്കിൽ നിന്നും മാരക നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പോലീസ് പിടിയിൽ. ചേരാപുരം സ്വദേശി അജ്‌മൽ വി.സി., ചേരാപുരം ചെറിയവരപുറത്ത് ചെറുവണ്ണൂർ സ്വദേശിനി അനുമോൾ വലിയ പറമ്പിൽ മീത്തൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
പേരാമ്പ്ര ഡി.വൈഎസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. പേരാമ്പ്രയിൽ നിന്നും എം.ഡി.എം.എയുമായി വടകര റൂട്ടിൽ കാറിൽ പോകുന്നതായാണ് വിവരം ലഭിച്ചത്. തുടർന്ന് മേപ്പയൂർ പോലീസും ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പേരാമ്പ്രയിലെ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് യുവാവും യുവതിയും അറസ്റ്റിലായത്.
യുവാക്കളിൽ നിന്നും 14.500 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് ഡി.വൈ.എസ്.പി. അറിയിച്ചു.