റെയിൽവേ അവഗണനയിൽ പ്രതിഷേധിച്ച് കോഴിക്കോട് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
മലബാർ റെയിൽവെ ഡവലപ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി

കോഴിക്കോട്: യാത്രക്കാരുടെ വർധനവ് നാൾക്കു നാളുണ്ടാകുമ്പോഴും യാത്രക്കാരുടെ വർധനവിനനുസരിച്ച് ട്രെയിനുകൾ വർധിപ്പിക്കാനോ ഉള്ള ട്രെയിനുകളിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കാനോ ശ്രമിക്കാത്ത റെയിൽവെ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് മലബാർ റെയിൽവെ ഡവലപ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ റെയിൽവെ പരിസരത്ത് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
കോർപ്പറേഷൻ കൗൺസിലർ കെ. മൊയ്തീൻ കോയ, ഉദ്ഘാടനം ചെയ്തു. മാർഡാക് പ്രസിഡന്റ് എം.പി. മൊയ്തീൻ കോയ അധ്യക്ഷനായി.കോർപറേഷൻ കൗൺസിലര് എ സ് കെ അബുബകർ മുൻ കൗൺസിലർ ശ്രീകല, പി.അനിൽ ബാബു, സകരിയ്യ പള്ളിക്കണ്ടി, സി എഫ് കെ വർക്കിംഗ് ചെയർമാൻ .പി.അബ്ദുൽ മജീദ്, സി. വനജ. സി കെ ബാബു സുഭാഷ് ചന്ദ്ര ശേഖർ കെ ഉമ്മർ എന്നിവർ സംസാരിച്ചു. മർഡാക് ജനറൽ സെക്രെട്ടറി കെഎം സുരേഷ് ബാബു സ്വാഗതവും കെ കെ കോയ കോവൂർ നന്ദിയും പറഞ്ഞു.