headerlogo
recents

' നോ ബോഡി ടച്ചിങ്ങ് പ്ലീസ് ...' ; മാധ്യമ പ്രവർത്തകരെ പരിഹസിച്ച് സുരേഷ് ഗോപി

കൊച്ചിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകരെ പരിഹസിച്ചത്.

 ' നോ ബോഡി ടച്ചിങ്ങ് പ്ലീസ് ...' ; മാധ്യമ പ്രവർത്തകരെ പരിഹസിച്ച് സുരേഷ്  ഗോപി
avatar image

NDR News

10 Nov 2023 04:21 PM

കൊച്ചി: മാധ്യമ പ്രവർത്തകർക്ക് നേരെ പരിഹാസവുമായി നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപി. പ്രതികരണം തേടാൻ നിന്ന മാധ്യമ പ്രവർത്തകരോട് 'നോ ബോഡി ടച്ചിങ്ങ് പ്ലീസ് ' എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. അകലം പാലിച്ചു നിൽക്കണം എന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകരെ പരിഹസിച്ചത്.  

 

മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയതിന് സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസ് എടുത്തിരുന്നു.മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ്ഗോപിക്ക് കോഴിക്കോട് നടക്കാവ് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. 

 

     ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി പിടിക്കുകയായിരുന്നു. മാധ്യമപ്രവർത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ തോളില്‍ വയ്ക്കാൻ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റുകയായിരുന്നു.

NDR News
10 Nov 2023 04:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents