ആലുവ കേസ്; അസ്ഫാക് ആലത്തിന്‍റെ ശിക്ഷാവിധി നാളെയുണ്ടാകില്ല
ശിക്ഷയിൻ മേലുള്ള വാദമാകും നാളെ നടക്കുക.
ആലുവ :ആലുവയിൽ അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിന്‍റെ മാനസിക നില പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ സമർപ്പിച്ചു. മുദ്രവെച്ച കവറിലാണ് അസ്ഫാക് ആലത്തിന്‍റെ മാനസിക നില പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. അതേസമയം കേസിലെ വിധി നാളെ ഉണ്ടാകില്ല, ശിക്ഷയിൻ മേലുള്ള വാദമാകും നാളെ നടക്കുക.
സംസ്ഥാന സര്‍ക്കാര്‍, ആലുവ ജയില്‍ അധികൃതര്‍, ജില്ലാ പ്രൊബേഷനറി ഓഫീസര്‍ എന്നിവരാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇരയുടെ കുടുംബവും കോടതിയിലെത്തി. ശിക്ഷയുടെ കാര്യത്തില്‍ കുടുംബത്തിന് പറയാനുള്ളതും രേഖാമൂലം കോടതിയെ അറിയിച്ചു. കേസിലെ അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി, പ്രതിയുടെ മാനസിക പരിശോധനാ റിപ്പോർട്ട് ഹാജരാക്കാൻ നിർദ്ദേശം നൽകിയിരുന്നു.റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതോടെ നാളെയായിരി ക്കും കേസിന്‍റെ ശിക്ഷാവിധിയിലെ വാദം കോടതി കേള്‍ക്കുക.
എന്നാൽ നാളെ ശിക്ഷയിൻ മേലുള്ള വാദമാകും നടക്കുക. പ്രതിക്ക് അവസാനമായി പറയാനുള്ള കാര്യങ്ങൾ നാളെ പ്രതിഭാഗം കോടതിയിൽ ഉന്നയിക്കും. ഇതിന് മറുപടിയായി പ്രോസിക്യൂഷനും വാദമുന്നയി ക്കും.100 ദിവസം പ്രതിയിൽ യാതൊരു വിധത്തിലുള്ള മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചി രുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ കേസായിട്ടാണ് ഇത് പരിഗണിക്കണമെന്നും പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ആവശ്യമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.