headerlogo
recents

നടൻ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മീഷൻ

സുരേഷ് ഗോപിയുടെ പെരുമാറ്റം അങ്ങേയറ്റം അപലപനീയമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും പ്രതികരിച്ചു

 നടൻ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മീഷൻ
avatar image

NDR News

28 Oct 2023 06:39 PM

കോഴിക്കോട്: സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇടപെട്ടു. മാധ്യമപ്രവര്‍ത്തക പരാതി നൽകിയിട്ടുണ്ടെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷന്‍ പി. സതീദേവി പറഞ്ഞു. തുടർന്ന് പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

      സുരേഷ് ഗോപിയുടെ പെരുമാറ്റം അങ്ങേയറ്റം അപലപനീയമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. സുരേഷ് ഗോപിയുടെ പെരുമാറ്റവും സംസാരവും ഫ്യൂഡല്‍ മേലാള ബോധത്തോടെയാണെന്ന് മന്ത്രി വിമര്‍ശിച്ചു. 

      മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയത് ബോധപൂര്‍വ്വമെന്നായിരുന്നു പി കെ ശ്രീമതിയുടെ പ്രതികരണം. സുരേഷ് ഗോപി മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്നം അവസാനിക്കില്ല. വനിതാ കമ്മിഷനും പൊലീസും സ്വമേധയാ കേസെടുക്കണമെന്നും പി കെ ശ്രീമതി പറഞ്ഞു.

NDR News
28 Oct 2023 06:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents