പെരുവണ്ണാമൂഴിയിൽ ഇടിമിന്നലിൽ വീട് തകർന്നു
2 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്
പെരുവണ്ണാമൂഴി: ശക്തമായ ഇടിമിന്നലിൽ പെരുവണ്ണാമൂഴിയിൽ വ്യാപക നാശനഷ്ടം. ചക്കിട്ടപാറ പഞ്ചായത്തിലെ പന്നിക്കോട്ടൂർ പുത്തൻ വീട്ടിൽ നാരായണിയുടെ വീട് തകർന്നു. വീട്ടിലെ ഇലക്ട്രോണിക്ക് ഉപകരണങ്ങളും നശിച്ചു. ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു, വാർഡ് മെമ്പർ എം. എം. പ്രദീപൻ എന്നിവർ സ്ഥലം സന്ദർശിച്ചു.