headerlogo
recents

ആശുപത്രി താൽകാലിക ജീവനക്കാരിയായ ദളിത് യുവതിക്ക് നേരെ പീഡനശ്രമം

ആശുപത്രിയിലെ ഡ്രസിംഗ് റൂമിനകത്ത് സെക്യരിറ്റി സൂപ്പർ വൈസറായ സുരേഷ് ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചെന്നാണ് പരാതി

 ആശുപത്രി താൽകാലിക ജീവനക്കാരിയായ ദളിത് യുവതിക്ക് നേരെ പീഡനശ്രമം
avatar image

NDR News

06 Oct 2023 08:05 PM

കോഴിക്കോട്: ബീച്ച് ആശുപത്രിയിലെ ജീവനക്കാരിക്ക് നേരെ പീഡനശ്രമം. ആശുപ്രത്രിയിലെ സെക്യൂരിറ്റി സൂപ്പർവൈസർ സുരേഷ് ഡ്രസിംഗ് റൂമിനകത്ത് വെച്ചാണ് ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

      ആശുപത്രിയിലെ ഡ്രസിംഗ് റൂമിനകത്ത് സെക്യരിറ്റി സൂപ്പർ വൈസറായ സുരേഷ് ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചെന്നാണ് പരാതി. സംഭവം നടന്ന അന്ന് തന്നെ പരാതി നൽകിയെങ്കിലും ആശുപത്രി അധികൃതർ ഗൗരവത്തിലെടുത്തില്ലെന്ന് യുവതി പറഞ്ഞു.

     യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സുരേഷിനെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം സുരേഷിന്റേയും കൂട്ടാളികളുടേയും ഭാഗത്ത് നിന്ന് പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണി സന്ദേശം ലഭിക്കുന്നതായി യുവതി ആരോപിച്ചു.

NDR News
06 Oct 2023 08:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents